കയ്പമംഗലം : പെരിഞ്ഞനം, കുറ്റിലക്കടവ് ശാഖകൾ വിപുലമായ പരിപാടികളോടെ ഗുരുജയന്തി ആഘോഷിച്ചു. ശാഖാ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.കെ. ബാബുരാജ് ഭദ്രദീപം തെളിച്ചു. ഗുരു കീർത്തനാലാപനത്തിനും ഘോഷയാത്രയ്ക്കും ശേഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും ശാഖാ പരിധിയിലെ വിദ്യാർത്ഥികൾക്ക് നോട്ടുബുക്ക് വിതരണവും നടന്നു. ശാഖാ വൈസ് പ്രസിഡന്റ് കെ.കെ. അശോകൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം.പി. ജ്യോതി, പ്രതാപൻ കാരയിൽ, സുകുമാരൻ മുളങ്ങിൽ, സി.സി. രാമകൃഷ്ണൻ, ബീനാ സുനിൽകുമാർ, ഷൈലജ ദിനേശ്, കെ.ആർ. ബാലൻ എന്നിവർ പ്രസംഗിച്ചു.