പാവറട്ടി: കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് പാവറട്ടി തീർത്ഥ കേന്ദ്രത്തിൽ തുലാഭാരം നടത്തി. 79 കിലോ ഇളനീർ കൊണ്ടാണ് തുലാഭാരം നടത്തിയത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് കേരള കോൺഗ്രസ് പാർട്ടി തൃശുർ ജില്ലാ സെക്രട്ടറി എൻ.ജെ. ലിയോ വഴിപാട് നേർന്നിരുന്നു. അതിനാലാണ് എം.പി തീർത്ഥ കേന്ദ്രത്തിൽ എത്തിയത്. പാവറട്ടി തീർത്ഥകേന്ദ്രം വികാരി ഫാ. ആന്റണി ചെമ്പകശ്ശേരി, കൈക്കാരന്മാരായ ആന്റോ വർഗീസ്, സാബു ജോർജ്, സിമന്റ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എ.സി. ജോർജ്, പി.ജെ. ജോസ്, ഒ.ജെ. ഷാജൻ, മിനി ലിയോ, ആന്റോ ലിജോ, സലാം വെന്മേനാട്, സി.കെ. തോബിയാസ്, ഒ.ജെ. സെബാസ്റ്റ്യൻ, വി.ജെ. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.