തൃശൂർ: പ്രതിരോധ നടപടികളും ബോധവത്കരണവും ഊർജിതമെങ്കിലും പകർച്ചപ്പനിയും ഡെങ്കിയും എലിപ്പനിയും എച്ച് വൺ എൻ വണ്ണും കുതിച്ചുയരുന്നു. എലിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മുൻകാലങ്ങളേക്കാൾ കൂടുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. പിടിച്ചുനിറുത്താനാകാത്ത വിധം രോഗങ്ങൾ പടരുന്നതിനാൽ താഴേത്തട്ടിലേക്കിറങ്ങി സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രതിരോധ പ്രചാരണത്തിന് തയ്യാറെടുക്കുകയാണ് ജില്ലാ ആരോഗ്യ വിഭാഗം. പനി ബാധിച്ചാൽ കൃത്യമായി ചികിത്സ തേടാതിരിക്കുന്നത് വർദ്ധിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. രോഗത്തെ നിസാരമായി കണ്ട് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമല്ലാതെ മരുന്ന് വാങ്ങി കഴിക്കുകയും മാറാതെ വന്നാൽ മാത്രം ആശുപത്രികളിൽ ചികിത്സ തേടുന്ന സ്ഥിതി വിശേഷവുമുണ്ട്.
എലിപ്പനി മരണം 17
ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 21 വരെ (രണ്ടര മാസത്തിനിടെ) ജില്ലയിൽ എലിപ്പനി ബാധിച്ച് മരിച്ചത് 17 പേരാണ്. ജൂൺ, ജൂലായ് മാസങ്ങളിൽ ഏഴുപേർ വീതവും ഈ മാസം ഇതുവരെ മൂന്നു പേരും എലിപ്പണി ബാധിച്ച് മരിച്ചു. ഓഗസ്റ്റിൽ മാത്രം 46 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ എലിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകളിലൊന്നായി തൃശൂർ മാറി. വെള്ളത്തിൽ ജോലിയെടുക്കുന്നവർക്ക് മാത്രമല്ല, വീടുകളിലെ വെള്ളക്കെട്ടിൽ ഇറങ്ങുന്നവർക്ക് പോലും രോഗം ബാധിക്കുന്നുണ്ടത്രെ. സമീപകാലത്തൊന്നും ഇത്രയേറെ എലിപ്പനി മരണങ്ങൾ ഉണ്ടായിട്ടില്ല.
16,000 കടന്ന് പനിക്കാർ
കഴിഞ്ഞ 21 ദിവസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയത് ജില്ലയിൽ 16,201 പേർ. പനിക്കൊപ്പം ശരീരവേദന കൂടി പലർക്കും അനുഭവപ്പെടുന്നുണ്ട്. മൂന്നു നാലും ദിവസം പനി നീണ്ടുനിൽക്കുന്നുണ്ട്. ദിവസവും ശരാശരി ഏഴുന്നൂറിലേറെ പേർ പനിക്ക് ചികിത്സ തേടുന്നുണ്ടെന്നാണ് വിവരം.
ശമനമില്ലാതെ ഡെങ്കി
ഓഗസ്റ്റിൽ 1054 പേർക്ക് ലക്ഷണം കണ്ട് പരിശോധിച്ചപ്പോൾ 1054 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ എതാനും മാസങ്ങളായി നൂറുക്കണക്കിന് പേർക്കാണ് ഡെങ്കിബാധയുണ്ടായത്.
ഓഗസ്റ്റിൽ
എലിപ്പനി മരണം