തൃശൂർ: കേരള ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ വയനാടിനൊരു വരത്താങ്ങ് പെയിന്റിംഗ് പ്രദർശനവും വിൽപ്പനയും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. 24 മുതൽ 28 വരെ ലളിത കലാ അക്കാഡമിയിൽ നടക്കുന്ന പ്രദർശനത്തിൽ മെമ്പർമാരായ 75 കലാകാരൻമാരുടെ സൃഷ്ടികൾ ഉണ്ടാകും. 24ന് രാവിലെ 11ന് പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാവിലെ പത്ത് മുതൽ വൈകിട്ട് ആറു വരെയാണ് പ്രദർശനം. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകും. വർത്താസമ്മേളനത്തിൽ ഡോ. ജയിംസ് ചിറ്റിലപ്പിള്ളി, കെ.എസ്. ഹരിദാസ്, പി.എസ്. ഗോപി, സോമൻ അഥിന, അനിത വർമ്മ എന്നിവർ പങ്കെടുത്തു.