1

തൃശൂർ : നവ മലയാളി പുരസ്‌കാരം മാദ്ധ്യമപ്രവർത്തകൻ ശശികുമാറിന് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 24ന് വൈകിട്ട് മൂന്നിന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന ചടങ്ങിൽ ചന്ദ്രിക നിലയങ്ങോട് സമ്മാനിക്കും. അച്ചു ഉള്ളാട്ടിൽ അദ്ധ്യക്ഷത വഹിക്കും. പി.എൻ.ഗോപികൃഷ്ണൻ ജേതാവിനെ പരിചയപ്പെടുത്തും. മാദ്ധ്യമങ്ങളുടെ ജാതി എന്ന വിഷയത്തിൽ സണ്ണി എം.കപിക്കാട് സംസാരിക്കും. പുരസ്‌കാര വിതരണത്തിന് ശേഷം പി.ഭാസ്‌കരന്റെ ഗാനങ്ങൾ കോർത്തിണക്കി സംഗീതപരിപാടിയും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ പി.എൻ.ഗോപികൃഷ്ണൻ, പി.എസ്.ഷാനു, സോണി വേലൂക്കാരൻ, പി.വി.വേലായുധൻ എന്നിവർ പങ്കെടുത്തു.