1

ചേർപ്പ്: കാലാവസ്ഥാ വ്യതിയാനവും നെൽക്കൃഷിയുടെ അതിജീവനവും എന്ന വിഷയത്തിൽ ശിൽപ്പശാല ഇന്ന് അമ്മാടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കേരള കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശിൽപ്പശാല. രാവിലെ 10 മുതൽ 4 വരെ പ്രബന്ധങ്ങളുടെ അവതരണവും ചർച്ചയും നടക്കും. കൃഷിശാസ്ത്രജ്ഞന്മാരും, കൃഷിക്കാരും, കൃഷിവകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിധികളും അടക്കം തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള 120 പ്രതിനിധികൾ പങ്കെടുക്കും. കേരളകർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി.മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ.ജിജു പി.അലക്‌സ് മുഖ്യപ്രഭാഷണം നടത്തും.