കൊടുങ്ങല്ലൂർ: വി.പി. തുരുത്ത് ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷം പതാക വന്ദനം, ഗുരുപൂജ, പ്രാദേശിക ഘോഷയാത്ര, പ്രഭാഷണം, വിദ്യാഭ്യാസ അവാർഡ് ദാനം തുടങ്ങിയ ചടങ്ങുകളോടെ നടന്നു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ഡിൽഷൻ കൊട്ടേക്കാട്ട് ഉദ്ഘാടനം ചെയ്തു. ആഘോഷക്കമ്മിറ്റി ചെയർമാൻ എം.എം. ഹരീഷ് അദ്ധ്യക്ഷനായി. രക്ഷാധികാരി ഗീത വത്സൻ പതാക വന്ദനം നടത്തി. പാലിയംതുരുത്ത് ശ്രീകുമാര സമാജം പ്രസിഡന്റ് ഒ.എം. ദിനകരൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ ബീന ശിവദാസൻ, വസന്ത ഹരി, എ.ബി. ശശിധരൻ, ദിവ്യ സനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ശ്രീനാരായണപുരം പനങ്ങാട് സെന്റർ ശാഖയിൽ നടന്ന ഗുരുജയന്തി ആഘോഷത്തിൽ ഇ.കെ. ലാലപ്പൻ തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ ഗുരുപൂജയും പ്രഭാഷണവും നടന്നു. പായസ വിതരണവും പ്രസാദ വിതരണവും നടത്തി. ശാഖാ പ്രസിഡന്റ് പി.ആർ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി എം.എസ്. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.എസ്. ഷൺമുഖൻ, ആഘോഷക്കമ്മിറ്റി ചെയർമാൻ ഇ.എസ്. അനിൽകുമാർ, വൈസ് ചെയർമാൻ എം.എസ്. അനീഷ് എന്നിവർ നേതൃത്വം നൽകി.
ലോകമലേശ്വരം ശാഖയിൽ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം തുടങ്ങിയ ചടങ്ങുളോടെ ഗുരുദേവ ജയന്തിയാഘോഷിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ഡിൽഷൻ കൊട്ടേക്കാട്ട്, ശാഖാ പ്രസിഡന്റ് കെ.ആർ. രഘു, സെക്രട്ടറി ടി.വി. ദാസൻ, ചെയർമാൻ വി.ബി. ദിലീപൻ, പി.എൻ. ശശിധരൻ, വി.കെ. ലോഹിതാക്ഷൻ, പി.എൻ. ഹർഷൻ തുടങ്ങിയവർ നേതൃത്വം നൽകി.