ചേർപ്പ് : അവിണിശ്ശേരി സഹകരണ ബാങ്ക് ഇടതുമുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ കർഷകസംഘം ജില്ലാ സെക്രട്ടറി സെബി ജോസഫ് പെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. റാഫി കാട്ടൂക്കാരൻ അദ്ധ്യക്ഷനായിരുന്നു. കെ. ശശിധരൻ, കെ.കെ. ജോബി, വി.ജി. വനജകുമാരി, കെ.കെ. മോഹനൻ, കെ.പി. പ്രസാദ് എന്നിവർ സംസാരിച്ചു. റാഫി കാട്ടൂക്കാരൻ (ചെയർമാൻ), കെ. ശശിധരൻ (കൺവീനർ), കെ.കെ. മോഹനൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു. പി.ആർ. ഉല്ലാസ്, സി.കെ. അനന്തകൃഷ്ണൻ, എം.എസ്. പരമേശ്വരൻ, പി.ഡി. വിജയകുമാർ, ദീപു എടത്തേടത്ത്, എം.എൻ. ശ്യാംദേവ്, ബീന ലക്ഷ്മണകുമാർ, പ്രിൻസ് തട്ടിൽ, ആശ രാജേഷ്, മധു കാട്ടുങ്ങൽ, സി.ആർ. പ്രകാശൻ, എം.കെ. പ്രസാദ്, അശ്വതി വിനോദ് എന്നിവരാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ. സെപ്തംബർ ഒന്നിനാണ് തിരഞ്ഞെടുപ്പ്.