1

തൃശൂർ: പിന്നാക്കവിഭാഗ വികസന കോർപറേഷൻ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്റ്റാർട്ടപ് ആരംഭിക്കുന്നതിന് വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 20 ലക്ഷം രൂപ വരെ അനുവദിക്കും. 3 ലക്ഷം വരെ കുടുംബവാർഷിക വരുമാനമുള്ള പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. 6 - 8 ശതമാനമാണ് പലിശ. തിരിച്ചടവ് കാലാവധി പരമാവധി 84 മാസം. അപേക്ഷകർ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.ടെക്, ബി.എച്ച്.എം.എസ്, ബി.ആർക്, വെറ്ററിനറി സയൻസ്, ബി.എസ്.സി അഗ്രികൾച്ചർ, ബി.ഫാം, ബയോടെക്‌നോളജി, ബി.സി.എ, എൽ.എൽ.ബി, എം.ബി.എ, ഫുഡ് ടെക്‌നോളജി, ഫൈൻ ആർട്‌സ്, ഡെയറി സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി പൂർത്തികരിച്ചിരിക്കണം. പ്രായം 40 വയസ് കവിയരുത്. വിശദവിവരങ്ങൾക്ക് www.ksbcdc.com ഫോൺ: 04884 252523.