തൃശൂർ: യുവജനക്ഷേമ ബോർഡിന്റെ യുവസാഹിത്യ ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ള 18നും 40നും മദ്ധ്യേയുള്ള എഴുത്തുകാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രചനകൾ (കഥ കവിത മലയാളത്തിൽ) സെപ്തംബർ 10നകം sahithyacamp2024@gmail.com എന്ന ഇമെയിലിലോ തപാലിലോ അയക്കണം. പേരും മേൽവിലാസവും സൃഷ്ടികളോടൊപ്പം രേഖപ്പെടുത്തണം. പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകൾ ഡി.ടി.പി ചെയ്തത്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ആധാർ, വോട്ടർ ഐ.ഡി ഇവയിൽ ഏതെങ്കിലും ഒന്നിന്റെ കോപ്പി, ബയോഡാറ്റ, വാട്‌സാപ് നമ്പർ സഹിതം നൽകണം. കവിത 60 വരിയിലും കഥ 8 ഫുൾസ്‌കാപ് പേജിലും കവിയരുത്. വിലാസം: യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, കുടപ്പനക്കുന്ന് പി.ഒ, തിരുവന്തപുരം- 695043.