1

തൃശൂർ: പഠനത്തിൽ മികവ് പുലർത്തിയ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് കാനറ ബാങ്കിന്റെ ഡോ.അംബേദ്കർ വിദ്യാജ്യോതി സ്‌കോളർഷിപ്പ് വിതരണം ചെയ്തു. കൂർക്കഞ്ചേരി റീജ്യണൽ ഓഫീസിൽ നടന്ന ചടങ്ങിൽ ബാങ്കിന്റെ 58 ശാഖകൾ വഴി തെരഞ്ഞെടുത്ത അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന 348 വിദ്യാർത്ഥികൾക്ക് ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് വഴി അനുവദിച്ച 13.92 ലക്ഷത്തിന്റെ സ്‌കോളർഷിപ്പാണ് നൽകിയത്. എസ്.സി ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് ഓഫീസർ ഉഷ കെ.നായർ, എസ്.ടി ഡെവലപ്‌മെന്റ് ഓഫീസർ സി.ഹരോൾഡ് ജോൺ, കാനറ ബാങ്ക് ഡിവിഷണൽ മാനേജർ കെ.കെ.അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.