കൊടുങ്ങല്ലൂർ : എസ്.എൻ.ഡി.പി മതിലകം ശാഖയിൽ ശ്രീനാരായണ ഗുരു ജയന്തിയാഘോഷം നടത്തി. ഗുരുവിനെ അറിയാൻ എന്ന വിഷയത്തിൽ അഡ്വ. സുജിത്ത് കൊടുങ്ങല്ലൂർ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് പ്രകാശൻ അദ്ധ്യക്ഷനായി. മുഖ്യാതിഥി പട്ടാലിൽ സിദ്ധാർത്ഥൻ ഉപഹാരസമർപ്പണം നടത്തി. ജയപ്രകാശ് മണ്ടത്ര സ്വാഗതവും സെക്രട്ടറി ഉല്ലാസ് നന്ദിയും പറഞ്ഞു.