balalla

തൃശൂർ : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ പതാക ദിനം ആചരിച്ചു. ആയിരത്തിലധികം കേന്ദ്രങ്ങളിൽ പതാക ഉയർത്തി. തൃശൂരിൽ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ സ്വാഗതസംഘം അദ്ധ്യക്ഷ ഡോ.ലതാ രാജ് പതാക ഉയർത്തി. ബാലഗോകുലം മഹാനഗർ അദ്ധ്യക്ഷൻ വി.എൻ.ഹരി, ജനറൽ കൺവീനർ സി.കെ.മധു, പി.യു.ഗോപി തുടങ്ങിയവർ സന്നിഹിതരായി. 26ന് തൃശൂർ റൗണ്ടിൽ നടക്കുന്ന ശോഭയാത്രയിൽ കുട്ടനെല്ലൂർ, അഞ്ചേരി, വളർക്കാവ് ,നെല്ലിക്കുന്ന്, കുന്നത്തുംകര, ചല കോട്ടുക്കര, കിഴക്കുംപാട്ടുകര, നെട്ടിശ്ശേരി, മുക്കാട്ടുക്കര, നെല്ലങ്കര, ചെമ്പൂക്കാവ് , തിരുവമ്പാടി തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശോഭ യാത്രകൾ പാറമേക്കാവിന് മുന്നിലെത്തും. ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കും.