തൃശൂർ: ഗവ. എൻജിനിയറിംഗ് കോളേജിൽ 2024ൽ പഠനം പൂർത്തിയാക്കിയവരെ പി.ടി.എയുടെ ആഭിമുഖ്യത്തിൽ 24ന് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന ഗ്രാജുവേഷൻ ഡേയിൽ അനുമോദിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. മീനാക്ഷി അറിയിച്ചു. പാലക്കാട് ഐ.ഐ.ടി ഡയറക്ടർ ഡോ. ശേഷാദ്രി ശേഖർ മുഖ്യാത്ഥിയാകും. പി.ആർ. ഷാലിജ് അദ്ധ്യക്ഷനാകും. സാം സന്തോഷ്, സബ് കളക്ടർ കെ. മീര എന്നിവർ പങ്കെടുക്കും. കേരളത്തിൽ നിന്നും എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ ഉൾപ്പെടെ ആകെ അഞ്ച് വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ തൃശൂർ എൻജിനിയറിംഗ് കോളേജിന് ഈ വർഷം പുതിയ ബിരുദ കോഴ്‌സും ഒരു എം.ബി.എ കോഴ്‌സും രണ്ട് അധിക ബിരുദ ബാച്ചുകളും അനുവദിച്ചിരുന്നു. വാർത്താസമ്മേളനത്തിൽ ഡോ. വിജോ, സുരേഷ് ചന്ദ്രൻ, ഡോ. മുബാറക്, ഡോ. മണിലാൽ എന്നിവർ പങ്കെടുത്തു.