road
റോഡിൽ കുഴിയടക്കുന്നു.

ഗതാഗത നിയന്ത്രണം
കുന്നംകുളം: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ കേച്ചേരി-ചൂണ്ടൽ റോഡിൽ ടാറിംഗ് ഇന്ന്. ടാറിംഗിന്റെ ഭാഗമായി മണ്ണിട്ട് കുഴികൾ അടച്ചു. മഴ മാറി നിന്നാൽ ഇന്ന് മുതൽ ടാറിംഗ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. റോഡിലെ കുഴികൾ അടയ്ക്കാൻ 59 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അടിയന്തരമായി പൊതുമരാമത്ത് വകുപ്പിന് കൈമാറിയത്. പ്രക്ഷോഭ സമരങ്ങൾ രൂക്ഷമായതോടെയാണ് നിരവധി തവണ ജില്ലാ കളക്ടർ യോഗം വിളിച്ച് കുഴിയടയ്ക്കൽ ഉടൻ ആരംഭിച്ചത്. കേച്ചേരി-ചൂണ്ടൽ റോഡിൽ പൂർണമായും ഗതാഗതം നിരോധിച്ചാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്.

കുഴികൾ നിറഞ്ഞ് റോഡ്


തൃശൂർ റോഡിൽ മുണ്ടൂർ മുതൽ ചൂണ്ടൽ വരെയുള്ള ഭാഗങ്ങളിലാണ് വൻ കുഴികൾ. കൈപറമ്പ് പെട്രോൾ പമ്പിന് സമീപം വെള്ളക്കെട്ട് രൂക്ഷമായതോടെ വൻ കുഴിയാണ് രൂപപ്പെട്ടത്. ആഴ്ചകൾക്ക് മുമ്പ് കേച്ചേരി-ചൂണ്ടൽ റോഡിലെ കുഴികൾ ക്വാറി വേസ്റ്റ് ഉപയോഗിച്ച് നികത്തിയിരുന്നു. തുടർന്ന് പ്രദേശത്ത് പൊടി ശല്യം രൂക്ഷമായി. ചാറ്റൽ മഴ പെയ്തതോടെ പൊടി കുതിർന്ന് റോഡ് ചെളിക്കുളമായത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.


വാഹനങ്ങൾ തിരിച്ചുവിടുന്നത് കേച്ചേരി-ആളൂർ-മറ്റം-കൂനംമൂച്ചി- ചൂണ്ടൽ വഴിപടം