കുന്നംകുളം: തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദുരന്തത്തിൽ പ്രതിസന്ധിയിലായ വയനാടിന് കൈത്താങ്ങാകാൻ കാരുണ്യ യാത്ര നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന കാരുണ്യ യാത്രയുടെ ഭാഗമായി കുന്നംകുളത്തെ ബസ് ഉടമകളും ജീവനക്കാരും കാരുണ്യ യാത്രയിൽ പങ്കാളികളായി. അറുപതോളം ബസുകളാണ് പങ്കാളികളായത്. ഇന്നലെ രാവിലെ മുതൽ ആരംഭിച്ച് സർവീസ് അവസാനിക്കുന്നത് വരെ ലഭിക്കുന്ന മുഴുവൻ തുകയും വയനാടിനായി കൈമാറും. വയനാട്ടിലെ ദുരന്തത്തിനിരയായവരുടെ സങ്കടത്തിൽ പങ്കുചേരുന്നതിനോടൊപ്പം അവർക്ക് കൈത്താങ്ങാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന ബസ് ഉടമകളും ജീവനക്കാരും പ്രതികരിച്ചു.