1

തൃശൂർ : സി.പി.എം മണ്ണുത്തി ഏരിയ കമ്മിറ്റിയംഗം ടി.ശ്രീകുമാറിനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. പാർട്ടി ജില്ലാ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. വർഷങ്ങൾക്ക് മുൻപ് പാർട്ടിയുടെ ഒരംഗത്തിന് നൽകിയ കുടുംബ സഹായ ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ ജാഗ്രതക്കുറവുണ്ടായത് കണക്കിലെടുത്താണ് നടപടി. ജില്ലാ കമ്മിറ്റിയുടെ നടപടി ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച ചേർന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗം കാര്യമായ തീരുമാനങ്ങൾ എടുക്കാതെ പിരിഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, എ.സി.മൊയ്തീൻ, എം.കെ.കണ്ണൻ എന്നിവരാണ് പങ്കെടുത്തത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളാരും പങ്കെടുത്തില്ല. കുട്ടനെല്ലൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട നടപടികൾ ചർച്ച ചെയ്യാനിരുന്നതാണെങ്കിലും യോഗം ഉച്ചയോടെ പിരിഞ്ഞു.