ch
ചേനം തരിശുപടവ് പൊഴുതുമാട്ടം കമ്മിറ്റി അംഗം കെ.സി. മജീദ് നിർവഹിക്കുന്നു.

ചേർപ്പ് : ചേനം തരിശുപടവ് കൃഷിയുടെ പ്രാരംഭ പ്രവർത്തനമായ പൊഴുതുമാട്ടവും സ്വിച്ച് ഓൺ കർമ്മവും കമ്മിറ്റി അംഗം കെ.സി. മജീദ് നിർവഹിച്ചു. പ്രസിഡന്റ് ബിജു പണിക്കശേരി അദ്ധ്യക്ഷനായി. ചേർപ്പ് കൃഷി ഓഫീസർ കെ.പി. നിവേദിത, പാറളം കൃഷി ഓഫീസർ ഡോ. ഡിറ്റി മരിയ ഡൊമിനിക്ക്, ടി.കെ. രാജു, പി.കെ. അബ്ദുള്ള, വി.എ. രഞ്ജിത്ത്, എ.എസ്. ഉണ്ണിക്കൃഷ്ണൻ, യു. രാജൻ, ഷാജിത ഗോപിനാഥ്, പി.കെ. കുട്ടമോൻ, പി.ആർ. പ്രമോദ്, ടി.എ. ഷരീഫ്, പി.ഡി. ആന്റണി, എ.ജി. ജ്യോതി ബാസു, ടി.കെ രാജു എന്നിവർ പ്രസംഗിച്ചു.