1

തൃശൂർ : ജില്ലയിലെ ലഹരിമുക്ത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ഏകോപിപ്പിക്കാനുമായി രൂപീകരിച്ച ജില്ലാതല ജന ജാഗ്രതാ സമിതിയുടെ യോഗത്തിൽ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ എം.എൽ റോസി, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പി.കെ.സതീഷ്, പഞ്ചായത്ത്, വാർഡുതല ജാഗ്രതാ സമിതികൾ ഒരു മാസത്തിൽ ചേരാനും വിമുക്തി ഹെൽപ് ലൈൻ നമ്പർ ഡിജിറ്റൽ രൂപത്തിൽ പ്രചരിപ്പിക്കാനും തീരുമാനിച്ചു.

വിദ്യാലയങ്ങൾക്ക് സമീപത്തുള്ള കടകളിലെ പരിശോധന ശക്തിപ്പെടുത്താനും വിമുക്തി ഡി അഡിക്ഷൻ സെന്ററിലെ സൗകര്യം മെച്ചപ്പെടുത്താനുമുള്ള നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. വിവിധ വകുപ്പിൽ നിന്നുള്ള അംഗങ്ങളും ജനപ്രതിനിധികളും ഉൾപ്പെടെ എഴുപതോളം അംഗങ്ങൾ പങ്കെടുത്തു.