തൃശൂർ: കെ.എസ്.എഫ്.ഇ ഹെഡ് ഓഫീസിൽ സീനിയർ മാനേജർ ബാബു എ.ആർ. ചെറുതുരുത്തിയുടെ കവിതാ സമാഹാരം 'ഇരയും വേട്ടക്കാരനും' കേരള സാഹിത്യ അക്കാഡമിയിൽ വച്ച് ഡോ. സി. രാവുണ്ണി പ്രകാശനം ചെയ്തു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ പുസ്തകം ഏറ്റുവാങ്ങി. ബക്കർ മേത്തല പുസ്തകം പരിചയപ്പെടുത്തി. കെ.എസ്.എഫ്.ഇ ഓഫീസേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി എസ്. അരുൺ ബോസ് അദ്ധ്യക്ഷനായി.
കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ മുഖ്യാതിഥിയായി. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷേക്ക് അബ്ദുൾ ഖാദർ, കെ.എസ്.എഫ്.ഇ ഡയറക്ടർ ബോർഡ് മെമ്പർ ടി. നരേന്ദ്രൻ, പി.എൻ. ഗോപീകൃഷ്ണൻ, എഴുത്തുകാരി ഡോ. സംഗീത കെ.കെ.പി, കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി എസ്. മുരളീകൃഷ്ണപിള്ള, എഴുത്തുകാരി പി.എസ്. ഷമീന, എം.വി. സുധീർ, പി.എൽ. ലതീഷ് സംസാരിച്ചു.