കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം സൗത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ശാഖാ പ്രസിഡന്റ് വി.എം. രഞ്ജൻ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി പി.എസ്. സുഗതൻ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ വിജയിച്ചവർ, കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു. തുടർന്ന് ഭക്തിസാന്ദ്രമായ ഗുരുനാമ ജപങ്ങളോടെ ഘോഷയാത്രയും നടത്തി. രജനി പദ്മനാഭൻ, ഷാജി തറയിൽ, നാരായണൻ തറയപ്പുറത്ത്, ബന്നി കിഷോർ, രാമനാഥൻ കുട്ടൻ എന്നിവർ നേതൃത്വം നൽകി.