vaya

തൃശൂർ: വയനാടിന് കൈത്താങ്ങുമായി സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കലാകാരൻമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75,170 രൂപ നൽകി. കളക്ടർ അർജുൻ പാണ്ഡ്യന് ജില്ലാ കോ- ഓർഡിനേറ്റർ ഇ.എസ്. സുബീഷ് തുക കൈമാറി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ. മായ, ജില്ലാ ആസൂത്രണ ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, വജ്രജൂബിലി ഫെലോഷിപ്പ് കൺവീനർമാരായ കെ.എ. അഖിൽ, ടി.കെ. ഹരി കൃഷ്ണൻ, കെ.പി. രഞ്ജിത്ത്, നിഖിൽ ആർ. ഉണ്ണി, എം. ശ്രുതി തുടങ്ങിയവർ പങ്കെടുത്തു.