കൊടുങ്ങല്ലൂർ : രണ്ടു ദിവസങ്ങളിലായി നടന്ന കൊടുങ്ങല്ലൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. കൊടുങ്ങൂർ എസ്.എച്ച്.ഒ: ബി.കെ. അരുൺ കൊടിയുയർത്തി കായിക മാമാങ്കം ഉദ്ഘാടനം ചെയ്യുകയും കായികതാരങ്ങളുടെ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. കെ.എ. അജയൻ, ചന്ദ്രൻ കളരിക്കൽ, കെ.വി. ബാബു, ആനന്ദ് ശിവരാജ് എന്നിവർ സംസാരിച്ചു. സ്‌കൂൾതല മത്സരങ്ങളിലെ വിജയികൾക്ക് പാലായിൽ നടക്കുന്ന അഖില കേരള ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേളയിൽ മത്സരിക്കാനാകും. മത്സര വിജയികൾക്ക് സ്‌കൂൾ സൂപ്രണ്ട് ഷബാന പി. ഷാഫി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.