വടക്കാഞ്ചേരി : നഗരസഭയിലെ വടക്കാഞ്ചേരി കൃഷിഭവന് കീഴിൽ എങ്കക്കാട് പടിഞ്ഞാറ്, എങ്കക്കാട് കിഴക്ക് മംഗലം പാടശേഖരങ്ങളിൽ കഴിഞ്ഞ മാസത്തെ പ്രളയത്തിൽ നശിച്ചത് 56 ഹെക്ടർ സ്ഥലത്തെ നെൽക്കൃഷി. നാശനഷ്ടം വിലയിരുത്താൻ കൃഷി വകുപ്പിന്റെ മൾട്ടി ഡിസിപ്ലിനറി ഡയഗ്‌നോസ്റ്റിക് ടീം പാടശേഖരങ്ങളിൽ സന്ദർശനം നടത്തി. അതിവർഷവും, വാഴാനി ഡാം വലിയതോതിൽ തുറന്നതുമാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. സർവകലാശാല അസി:പ്രൊഫ. ആർ. അശ്വതി കൃഷ്ണ, ഡോ:സി. അഞ്ജു, എം. എൻ. ഡിപിൻ, വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. റിപ്പോർട്ട് കൃഷി വകുപ്പിന് കൈമാറും.