തൃശൂർ : പഴയ നടക്കാവിലുള്ള ഹാൻഡ് വീവ് ഷോറൂമിൽ ഓണം വിൽപ്പന മേള വാർഡ് കൗൺസിലർ പൂർണിമ സുരേഷ് ഉദ്ഘാടനം ചെയ്തു. സെപ്തംബർ 14 വരെ എല്ലാ കൈത്തറി തുണിത്തരങ്ങൾക്കും 20 ശതമാനം റിബേറ്റ് ലഭിക്കും. ഡബിൾ മുണ്ടുകൾ, കണ്ണൂർ സാറ്റിൽ ഷീറ്റുകൾ, കളിമുണ്ട്, റെഡിമെയ്ഡ് ഷർട്ട്, സെറ്റ് മുണ്ട്, കളർസാരി, കാവിമുണ്ട്, ചവിട്ടി എന്നീ തുണിത്തരങ്ങളും വിൽപ്പനയ്ക്കുണ്ട്. എല്ലാ അവധി ദിവസവും തുറന്നു പ്രവർത്തിക്കും. സർക്കാർ, അർദ്ധ സർക്കാർ, ബാങ്ക് ജീവനക്കാർക്ക് തവണ വ്യവസ്ഥയിൽ കടം ലഭിക്കും.