കുട്ടികൾക്കായ് രണ്ട് കോടി 50 ലക്ഷം രൂപയുടെ ബഡ്ജറ്റ്
നെന്മണിക്കര: പഞ്ചായത്തിലെ കുട്ടികളുടെ വളർച്ചയെ ലക്ഷ്യം വച്ച് കുന്നിക്കുരുമണി' എന്ന പേരിൽ ബാല സൗഹൃദ ബഡ്ജറ്റ് അവതരിപ്പിച്ച് നെന്മണിക്കര പഞ്ചായത്ത്. രണ്ട് കോടി 50 ലക്ഷം രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. പൊതുഫണ്ട്, തനത് ഫണ്ട്, എസ്. സി.പി, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, സംസ്ഥാന സർക്കാർ, കേന്ദ്രാവിഷ്‌കൃത ഫണ്ട്, സ്‌പോൺസർഷിപ്പ് എന്നിവയിലൂടെയാണ് തുക കണ്ടെത്തുക.
കുട്ടികളുടെ ഉല്ലാസത്തിന്
ചെസ്,കരാട്ടെ,കാരംസ്,ഫുട്ബാൾ,ബാസ്‌ക്കറ്റ്ബാൾ,ഫുട്ബാൾ, നീന്തൽ യോഗ പരിശിലനം, കുട്ടി പാർലമെന്റ്, ശാസ്ത്ര മേള, ന്യൂട്ട്രിഷ്യൻ എക്‌സിബിഷൻ, ചിൽറൻസ് മാഗസിൻ, ചുമർ ചിത്ര രചന,ഡിജിറ്റൽ ലെബ്രറി,പാർക്ക് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കളിവിട് പദ്ധതിയും നീന്തൽ കുളത്തിന് 60 ലക്ഷം രൂപയും ബഡജറ്റിൽ വകയിരുത്തി. ബഡ്ജറ്റിന്റെ പ്രകാശനം കല റിസർച്ച് അസോസിയേറ്റ് കെ.യു സുകന്യ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബെജു അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി ഷാജു ബജറ്റ് അവതരിപ്പിച്ചു. സജിൻ മേലേടത്ത്, കെ.അജിത എന്നിവർ പങ്കെടുത്തു.
പഞ്ചായത്തിലെ മുഴുവൻ കുട്ടികളുടെയും ആവശ്യങ്ങളും ആഗ്രഹങ്ങളും മുൻനിർത്തി കുട്ടികൾക്ക് ആവശ്യമായ സേവനങ്ങളുംനിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും പോഷണവും മാനസിക ഉല്ലാസ പ്രവർത്തനങ്ങളും സംരക്ഷണവും സാമൂഹ്യ ജീവിതത്തിൽ പങ്കെടുക്കുവാനുള്ള അവസരങ്ങളും സാദ്ധ്യമാക്കുക എന്നതാണ് പഞ്ചായത്തിന്റ ലക്ഷ്യം.
- ടി.എസ്.ബെജു,
പഞ്ചായത്ത് പ്രസിഡന്റ്.
പദ്ധതികൾ ഇങ്ങനെ: