1

തൃശൂർ: വയനാടിന്റെ പുനരുജ്ജീവനത്തിനായി അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഗീനാടക അക്കാഡമി സംഭാവന നൽകി. സാംസ്‌കാരിക സ്ഥാപനമെന്ന നിലയിൽ അക്കാഡമിയുടെ ഉത്തരവാദിത്വമായതിനാലാണ് ആദ്യഗഡുമായി അഞ്ച് ലക്ഷം രൂപ നൽകിയതെന്ന് സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. അക്കാഡമിയിലെ ജീവനക്കാർ അഞ്ചു ദിവസത്തെ വേതനവും മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് സെക്രട്ടറി അറിയിച്ചു.