1

തൃശൂർ: സംസ്ഥാന സർക്കാരിന്റെ മികച്ച പിന്നണി ഗായക അവാർഡ് നേടിയ സംഗീത സംവിധായകൻ വിദ്യാധരനെ അശ്വിനി വെൽഫയർ സൊസെറ്റി അനുമോദിച്ചു. അശ്വിനി സ്റ്റാഫ് വെൽഫയർ സൊസെറ്റിയുടെ ഉദ്ഘാടനം വിദ്യാധരൻ നിർവഹിച്ചു. ഡോ. എ.സി. വേലായുധൻ അദ്ധ്യക്ഷനായി. വിശിഷ്ടാതിഥിയെ മാനേജിംഗ് ഡയറക്ടർ കെ.കെ. സുഗതൻ, വൈസ് ചെയർമാൻ എം.യു. ഉണ്ണിക്കൃഷ്ണൻ എന്നിവർ അനുമോദിച്ചു. ജീവനക്കാരുടെ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. എക്‌സിക്യുട്ടിവ് ഡയറക്ടർമാരായ എ.എസ്. ധർമ്മൻ, എ.സി. പ്രേമാനന്ദൻ, ഡോ. വി.പി. മാധവൻ, ജനറൽ മാനേജർ പി.കെ. രാജു, വി.പി. പ്രജേഷ്, പ്രസിഡന്റ് സന്തോഷ് കോലഴി, സെക്രട്ടറി നിഖിൽ ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.