തൃപ്രയാർ : ബാലഗോകുലം തൃപ്രയാർ മണ്ഡലം മഹാശോഭായാത്ര വിവിധ ആദ്ധ്യാത്മിക കലാസാംസ്‌കാരിക പരിപാടികളോടെ 26ന് ഉച്ചയ്ക്ക് ശേഷം നടക്കും. കൃഷ്ണവേഷമണിഞ്ഞ് നൂറുകണക്കിന് കുട്ടികൾ ശോഭായാത്രയിൽ അണിനിരക്കും. വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിലുള്ള ശോഭായാത്രകൾ തൃപ്രയാർ ജംഗ്ഷനിലെത്തി സംഗമിച്ച് മഹാശോഭയാത്രയായി ശ്രീരാമസ്വാമി ക്ഷേത്രാങ്കണത്തിലെത്തിച്ചേരും. സംസ്‌കാരിക സമ്മേളനം, ഉറിയടി, ഗോപൂജ എന്നിവയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചതായി ആഘോഷകമ്മറ്റി ഭാരവാഹികളായ എ.വി. സത്യരാജ്, ശിവരാമൻ എരണേഴത്ത്, എം.വി. വിജയൻ, എൻ.എസ്. ഉണ്ണിമോൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.