തൃശൂർ: തൃശൂർ സുവോളജിക്കൽ പാർക്കിൽ 39 ഓളം താത്കാലിക നിയമനങ്ങൾ നടത്തിയത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ
ചെയ്ത ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കാതെയാണെന്ന് വിവരാവകാശരേഖ. സുവോളജിക്കൽ പാർക്ക് ഹൈപ്പവർ കമ്മിറ്റിയുടെ തീരുമാനപ്രകാരം മാത്രമാണ് നിയമനങ്ങൾ. തൃശൂർ മൃഗശാലയിൽ നിന്ന് 36 പക്ഷികളെയും രണ്ട് പന്നിമാനെയും ഇതുവരെ പുത്തൂർ
സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ 9 പക്ഷികളും 1 പന്നിമാനും ചത്തു. മൃഗങ്ങളും പക്ഷികളും ചത്തതുമായി ബന്ധപ്പെട്ട് യാതൊരു അന്വേഷണവും നടത്തിയില്ലെന്നും ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ നടപടി കൈക്കൊണ്ടിട്ടില്ലെന്നും കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷയിൽ മറുപടി ലഭിച്ചു. സെൻട്രൽ സൂ അതോറിറ്റി നൽകിയ താത്കാലിക പെർമിറ്റിന്റെ കാലാവധി കഴിഞ്ഞ മേയ് 18ന് അവസാനിച്ചെന്നും പുതുക്കാൻ അപേക്ഷ നൽകിയെന്നും വിവരാവകാശ രേഖയിലുണ്ട്.