1

തൃശൂർ: 'ഉത്തരവാദിത്വം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തിൽ ഡിസംബർ 27, 28, 29 തീയതികളിൽ തൃശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഉണർത്തുസമ്മേളനം ഇന്ന് രാവിലെ പത്തിന് തൃശൂർ റീജ്യണൽ തിയേറ്ററിൽ നടക്കും. തൃശൂർ സോൺ സംഘാടക സമിതി ചെയർമാൻ പാലപ്പിള്ളി മുഹ്‌യുദ്ദീൻ കുട്ടി മുസ്‌ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. സംസ്ഥാന ജനറൽ സെക്രട്ടറി എ.പി അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് നാലിന് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 1112 പ്ലാറ്റ്യൂൺ അംഗങ്ങളുടെ റാലി നടക്കുമെന്ന് എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി പി.യു ഷെമീർ, ജില്ലാ ഓർഗനൈസിഗ് സെക്രട്ടറി കെ.ബി. ബഷീർ, പി.എം സൈഫുദ്ദീൻ, നൗഷാദ് മൂന്നുപീടിക, എം.എ. ആദിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.