തൃശൂർ: വായനാട് ദുരന്തബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്നമനട വെണ്ണൂർ അക്ഷര ഗ്രാമീണ വായനശാല ജനങ്ങളിൽ നിന്ന് 2,22,456 രൂപ സമാഹരിച്ചു നൽകി. തൃശൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിൽ നടന്ന ചടങ്ങിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ. മധു വായനശാല പ്രസിഡന്റ് വി.ഒ. വർഗീസിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. ചടങ്ങിൽ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി വി.കെ. ഹാരിഫാബി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി. തങ്കം ടീച്ചർ, കെ.എൻ. ഭരതൻ, സി.ഡി. പോൾസൺ, രാജൻ എലവത്തൂർ, കെ. രാമചന്ദ്രൻ, കെ.എ. വിശ്വംഭരൻ, എം.കെ. സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.