kothu

പഴയന്നൂർ: ലോക കൊതുകു ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ റാലിയുടെ ഫ്‌ളാഗ് ഒഫും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ് നിർവഹിച്ചു. തിരുവില്വാമല വി.കെ.എൻ. സ്മാരക ഗ്രാമീണ വായനശാല ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ അദ്ധ്യക്ഷയായി. ജില്ലാ സർവയലൻസ് ഓഫീസർ ഡോ. കെ.എൻ. സതീഷ് വിഷയം അവതരിപ്പിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.പി. ശ്രീജയൻ, ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ, തിരുവില്വാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഉദയൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി.പി. ശ്രീദേവി, ഡോ. കെ.കെ. ഗൗതമൻ എന്നിവർ പ്രസംഗിച്ചു.