തൃപ്രയാർ: പശ്ചിമബംഗാളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ട് മഹിളാമോർച്ച നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാറിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പൂർണിമ സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റിനി കൃഷ്ണപ്രസാദ് അദ്ധ്യക്ഷയായി. രശ്മി ഷിജോ, സജീത സുഭാഷ്, ശ്രുതി ധനീഷ്, അംബിക, നീഷ പ്രവീൺ, സജിനി ഉണ്ണ്യാരംപരയ്ക്കൽ എന്നിവർ സംസാരിച്ചു.