തൃശൂർ: കല്യാൺ സിൽക്‌സിന്റെ ആദ്യത്തെ ഡിസൈനർ സ്റ്റുഡിയോ ബുട്ടീക്ക് തൃശൂർ പാലസ് റോഡ് കല്യാൺ സിൽക്‌സ് ഷോറൂമിൽ തുറന്നു. ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു. ഡിസൈനർ വിവാഹവസ്ത്രങ്ങൾ, പാർട്ടി വെയറുകൾ, തീം ബേസ്ഡ് കസ്റ്റമൈസ് ഡ്രസുകൾ തുടങ്ങി എല്ലാ ഡിസൈനർ കസ്റ്റമൈസേഷനും ലഭ്യമാണ്. ബിസ്‌പോക് ബൈ കല്യാൺ സിൽക്‌സ്‌ന്റെ റെഡി ടു ബൈ ക്യൂറേറ്റഡ് കളക്ഷനുമുണ്ട്. ആദ്യഘട്ടത്തിൽ തൃശൂർ, എറണാകുളം, കോഴിക്കോട് ഷോറൂമുകളിൽ തുടങ്ങുന്ന ബുട്ടീക്ക് എല്ലാ ഷോറൂമുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. ചടങ്ങിൽ എം.ഡി. പ്രകാശ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർമാർക്കറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ വർദ്ധിനി പ്രകാശ്, ബിസ്‌പോക് ബുട്ടീക്ക് സ്റ്റുഡിയോ ഹെഡ് സൗമ്യ മേനോൻ, ഷോറൂം മാനേജർമാരായ ലക്ഷ്മണൻ, ജോബിൻ, പർച്ചേസ് മാനേജർ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.