അന്തിക്കാട്: കാരമുക്ക് ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിരോഹിണി പൂര മഹോത്സവം 26ന് വിപുലമായ പരിപാടികളോടെ നടത്തും. രാവിലെ 5ന് നട തുറക്കൽ, തുടർന്ന് വാകച്ചാർത്ത്, അഭിഷേകം, മലർ നിവേദ്യം, നവകം, പഞ്ചഗവ്യം, കലശം ആടൽ, ഉഷഃപൂജ, ഉച്ചപൂജ എന്നിവ നടക്കും. 11 മണിക്ക് പ്രസാദ ഊട്ട്, 2 മണിക്ക് ശേഷം പൂരം എഴുന്നള്ളിപ്പ്, പഴുവിൽ രഘു മാരാർ നയിക്കുന്ന പാണ്ടിമേളം, ശോഭായാത്ര, തമ്പോലം എന്നിവയും വൈകിട്ട് 6ന് നിറമാല, ചുറ്റുവിളക്ക്, തായമ്പക, രാത്രി 10ന് രാത്രി പൂരവും ഉണ്ടാകും. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി വടക്കേടത്ത് താമരപ്പിള്ളി മന കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി ജ്യോതിഷഭൂഷണം വിഷ്ണു നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.