1

തൃശൂർ: ജില്ലാ സപ്ലൈ ഓഫീസർക്കെതിരെ നടപടി എടുക്കണമെന്ന് ആൾ കേരള റിട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന വക്താവ് സി. മോഹനൻ പിള്ള. ആറ്റൂരിലെ ഒരു വ്യാപാരിയുടെ പേരിലുള്ള റേഷൻ കട സസ്‌പെൻഡ് ചെയ്തു. റേഷൻ കടയ്ക്കടുത്ത് ഇയാളുടെ പേരിൽ ഫ്‌ളവർ മില്ലുണ്ടെന്നതാണ് കാരണം. പിതാവിൽ നിന്നു പാരമ്പര്യമായി റേഷൻ കട ലഭിക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ഫ്‌ളവർ മിൽ. ഇത് നിയമവിരുദ്ധവുമല്ല. എന്നാൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി റേഷൻ കട സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഈ നടപടി സ്റ്റേ ചെയ്യുകയും കട തുറക്കാൻ അനുവദിക്കുകയും ചെയ്ത ഹൈക്കോടതി ഉത്തരവ് പോലും ലംഘിക്കുന്ന തരത്തിലാണ് നടപടി. ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യൻ ചൂണ്ടൽ, ഇ. ശ്രീജൻ, ടി.എ. സാജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഈ ആവശ്യം ഉന്നയിച്ചു കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി.

ചില വ്യാപാരികൾക്കു നേരെ കോടതി ഉത്തരവ് ഉണ്ടായിട്ട് പോലും അനാവശ്യ ശിക്ഷാനടപടികൾ എടുക്കുകയാണ്.

- സി. മോഹനൻ പിള്ള, റിട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോ.

നിയമപരമായ കാര്യങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ. അനാവശ്യമായി ഒരു റേഷൻ കടയ്ക്കുമെതിരെ നടപടി എടുത്തിട്ടില്ല.

- പി. ആർ. ജയചന്ദ്രൻ, സപ്ലൈ ഓഫീസർ