അന്തിക്കാട്: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പരയ്ക്കാട് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ 25ന് രാവിലെ 7ന് ഗോപൂജ, 26ന് വൈകിട്ട് 4ന് ശോഭായാത്ര എറവ് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് അരിമ്പൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സമാപിക്കും. 26ന് രാവിലെ 9ന് എറവ് മഹാവിഷ്ണു ക്ഷേത്ര പരിസരത്തും അരിമ്പൂർ കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രപരിസരത്തും രാവിലെ 11ന് അയ്യപ്പൻകാവ് ക്ഷേത്രപരിസരത്തും ഉറിയടി മത്സരവും നടക്കും.
മനക്കൊടി: മനക്കൊടി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 25ന് രാവിലെ ഗോപൂജയും, 26ന് വൈകിട്ട് 3.30ന് ശോഭായാത്രയും നടക്കും. മനക്കൊടി അയ്യപ്പക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ച് മനക്കൊടി ഏലോത്ത് ദുർഗാഭഗവതി ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് ഉറിയടി മത്സരവും വിവിധ കലാപരിപാടികളും ഉണ്ടാകും.
വെളുത്തൂർ: വെളുത്തൂർ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ 25ന് രാവിലെ 7 മണിക്ക് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗോപൂജയും 26ന് വൈകിട്ട് 4 മണിക്ക് വിളക്കുമാടം ശ്രീനാരായണ ഗുരുസന്നിധിയിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര വെളുത്തൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് ഉറിയടി മത്സരവും ഉണ്ടാകും.