തൃശൂർ: തൃശൂർ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ 25കാരിയായ ആസാം സ്വദേശിനി ജസ്‌ന ബീഗത്തിന്റെ പ്രസവമെടുത്ത റെയിൽ ക്ലീനിംഗ് തൊഴിലാളി വടക്കാഞ്ചേരി സ്വദേശിനി സുഹറാബിയെ ഡോ. പൽപ്പു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി റിഷി പൽപ്പു ആദരിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടാം തവണയാണ് സുഹറാബി പ്രസവമെടുക്കുന്നത്, 2017ൽ കംപാർട്ട്‌മെന്റിൽ വച്ചും കഴിഞ്ഞ ദിവസം പ്ലാറ്റ്‌ഫോമിൽ വെച്ചും.
പ്രതിസന്ധി ഘട്ടത്തിൽ സധൈര്യം മുന്നോട്ടുവന്ന അമ്മ മനസിന് ഡോ: പൽപ്പു ഫൗണ്ടേഷൻ ചെയർമാൻ റിഷി പൽപ്പു സ്‌നേഹാദരമായി പൊന്നാട അണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ്, ജയൻ മംഗലം, നന്തിലത്ത് ഗോപാലകൃഷ്ണൻ, പി.എസ്. രാധാകൃഷ്ണൻ, സി.വി. ജോസ്, കെ. കൃഷ്ണകുമാർ, റോയ് ചിറ്റിലപ്പിള്ളി, അനൂപ് പണിക്കശ്ശേരി, ടി.ആർ. ഉദയ എന്നിവർ സംബന്ധിച്ചു.