maram
1

കൊടുങ്ങല്ലൂർ : വർഷങ്ങളോളമായി തണൽ നൽകുന്ന പാതയോരത്തെ മരം മുറിച്ചു നീക്കുന്നതിനെതിരെ പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികളും പരിസരവാസികളും. മേത്തല സിവിൽ സ്റ്റേഷനുമുമ്പിലെ റോഡിന്റെ പടിഞ്ഞാറെ വശത്ത് നിൽക്കുന്ന തണൽ മരമാണ് പരിസരത്തുള്ള രണ്ട് വീട്ടുടമസ്ഥർ ചേർന്ന് മുറിച്ചു മാറ്റാൻ നീക്കം നടത്തുന്നത്. വളർന്നു പന്തലിച്ചു നിൽക്കുന്ന മരം വീടുകൾക്ക് ഭീഷണിയാണെന്നാണ് ഈ കുടുംബങ്ങളുടെ പരാതി. ഇതേത്തുടർന്ന് പി.ഡബ്ല്യു.ഡി മെയിന്റനൻസ് വിഭാഗം മരം മുറിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ സ്ഥലത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിലെ തൊഴിലാളികളും പരിസരവാസികളും ചേർന്ന് പ്രകൃതി സംരക്ഷണവേദിയെന്ന പേരിൽ മരത്തിന്റെ രക്ഷയ്ക്കായി രംഗത്തെത്തിയിരിക്കയാണ്. പന്തലിച്ചു നിൽക്കുന്ന തണൽ മരം വേനലിൽ പരിസരവാസികൾക്കും ബസ് കാത്തു നിൽക്കുന്നവർക്കും ഏറെ ആശ്വാസമാണ്.