എടമുട്ടം: വടക്കേ ഇന്ത്യയിൽ സ്ത്രീ പീഡനം നടക്കുമ്പോൾ ഇവിടെ ജാഥ നയിക്കുന്ന രാഷ്ട്രീയക്കാരും സാംസ്കാരിക നായകരും കേരള ചലച്ചിത്ര രംഗത്തെ ജീർണകൾക്കെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് ചോദിച്ചു. ചലച്ചിത്ര മേഖലയിലെ ജീർണതകളെ സംരക്ഷിക്കുന്ന രാഷ്ട്രീയം ആപത്കരമാണെന്നും അദ്ദേഹം പറഞ്ഞു. സിജി വൈലോപ്പുള്ളി എഴുതിയ ആദ്യ കഥാസമാഹാരം പൂതപ്പാടിന്റെ പ്രകാശനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാലചന്ദ്രൻ വടക്കേടത്ത്. കഴിമ്പ്രം സ്‌കൂളിൽ നടന്ന ചടങ്ങിൽ അശോകൻ ചരുവിൽ പൂതപ്പാട് പ്രകാശനം ചെയ്തു. കെ.വി. മണികണ്ഠൻ പുസ്തകം ഏറ്റുവാങ്ങി. ഡോ. കെ.എസ്. കൃഷ്ണകുമാർ പുസ്തക പരിചയം നിർവഹിച്ചു. കെ.എസ്. സജിൻ, വി.ജി. സേവ്യാഭിരാമൻ, റഹ്മാൻ കിടങ്ങയം, സുനിൽ വേളേക്കാട്ട്, ഡോ. കെ.ജി. ശിവലാൽ, റഫീഖ് പന്നിയങ്കര, ചിദംബരൻ, ഉണ്ണിക്കൃഷ്ണൻ തൈപ്പറമ്പത്ത്, ടി.പി. ഹനീഷ് കുമാർ, വി.എസ്. ദിലീപ്, സിജി വൈലോപ്പുള്ളി, കെ.വി. മോഹനൻ എന്നിവർ പ്രസംഗിച്ചു.