തൃശൂർ: കെ.ടി.പി.ഡി.എസ് നിയമത്തിന് വിരുദ്ധമായി റേഷൻ വ്യാപാരികളോട് ശിക്ഷാനടപടി സ്വീകരിക്കുന്ന ജില്ലാ സപ്ലൈ ഓഫീസറുടെ പേരിൽ നടപടിയെടുക്കണമെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ. നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ തുടരുന്ന ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുക, പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ റേഷൻ വ്യാപാരികൾ കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി.
സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. സി. മോഹൻപിള്ള അദ്ധ്യക്ഷനായി. ടി. മുഹമ്മദാലി, സെബാസ്റ്റ്യൻ ചൂണ്ടൽ, പി.ഡി. പോൾ എന്നിവർ പ്രസംഗിച്ചു.