തൃശൂർ: ബംഗാളിൽ ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കാപാലികരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.എഫ്.ഇ ഓഫീസേഴ്‌സ് യൂണിയന്റെയും കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷന്റേയും നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നു. കെ.എസ്.എഫ്.ഇ ഹെഡ് ഓഫീസ് പരിസരത്ത് ചേർന്ന യോഗം കെ.എസ്.എഫ്.ഇ ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി. കേശവകുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് ബൈജു ആന്റണി അദ്ധ്യക്ഷനായി. കെ.എസ്.എഫ്.ഇ.ഒ.യു, കെ.എസ്.എഫ്.ഇ.എസ്.എ എന്നീ സംഘടനകളുടെ നേതാക്കളായ എം.വി. സുധീർ, .വി.യു. പ്രസന്ന, കെ.എസ്. സരിത, കെ. ഷീജ എന്നിവർ സംസാരിച്ചു.