1

തൃശൂർ: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ താത്കാലിക വ്യവസ്ഥയിൽ പെർഫ്യൂഷനിസ്റ്റിനെ നിയമിക്കാൻ തീരുമാനം. പെർഫ്യൂഷനിസ്റ്റ് ഇല്ലാത്തതിനാൽ ശസ്ത്രക്രിയ നിറുത്തിവച്ച സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ അടിയന്തരമായി ഇടപെട്ടാണ് ദിവസ വേതന അടിസ്ഥാനത്തിൽ തസ്തികയിലേക്ക് നിയമനം നടത്താൻ നടപടിക്രമങ്ങൾ അതിവേഗം സ്വീകരിക്കാൻ ഗവ. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജിന് നിർദ്ദേശം നൽകിയത്. ഇതേത്തുടർന്ന് 29ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഒഴിവ് താത്കാലികമായി നികത്തുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകും.

പെർഫ്യൂഷനിസ്റ്റ് നിയമനം; വാക്ക് ഇൻ ഇന്റർവ്യൂ 29ന്

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിലേക്ക് താത്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ കാർഡിയാക് പെർഫ്യൂഷനിസ്റ്റിനെ നിയമിക്കുന്നതിന് 29ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത ബി.എസ്.സി കാർഡിയാക് പെർഫ്യൂഷൻ ടെക്‌നോളജി. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം. ഫോൺ: 0487 2200310.