1

തൃശൂർ: കേരള ഗാന്ധി കെ. കേളപ്പന്റെ 135-ാം ജന്മദിനത്തോട് അനുബന്ധിച്ച് സർവോദയ പ്രസ്ഥാനത്തിന്റെയും കസ്തൂർബാ ട്രസ്റ്റിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ കേളപ്പജി ജന്മദിന സമ്മേളനം, സർവമത പ്രാർത്ഥന, പുഷ്പാർച്ചന എന്നിവ നടന്നു. നെടുപുഴ കസ്തൂർബാ ലൈബ്രറി ഹാളിൽ നടന്ന ജന്മദിന സമ്മേളനം സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ ഉദ്ഘാടനം ചെയ്തു. കസ്തൂർബാ ട്രസ്റ്റ് ഉപദേശക സമിതി അംഗം കെ.എം. സിദ്ധാർത്ഥൻ അദ്ധ്യക്ഷനായി. കസ്തൂർബാ വിദ്യാലയം പ്രിൻസിപ്പൽ ടി.എസ്. ലേഖ, പി.എസ്. സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.