തൃശൂർ: ശ്രീവടക്കുന്നാഥൻ ക്ഷേത്രത്തിൽ കൂത്തുത്സവം ആരംഭിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത് ഉദ്ഘാടനം ചെയ്തു. ദേവസ്വം മാനേജർ കെ.ടി. സരിത, ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ പി.എൻ. രശ്മി, അമ്മന്നൂർ കുട്ടൻ ചാക്യാർ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഏഴുദിവസം നങ്ങ്യാർകൂത്ത് കൂത്തമ്പലത്തിൽ അരങ്ങേറും. ഡോ. അപർണ നങ്ങ്യാരാണ് നങ്ങ്യാർകൂത്ത് അവതരിപ്പിക്കുന്നത്. ശേഷം 41 ദിവസം ചാക്യാർകൂത്തും തുടർന്ന് 5 ദിവസം കൂടിയാട്ടവും അമ്മന്നൂർ കുട്ടൻ ചാക്യാരുടെ നേതൃത്വത്തിൽ അവതരിപ്പിക്കും.