1

തൃശൂർ: കോർപറേഷന്റെ കുരിയച്ചിറയിലെ അറവുശാലയും അനുബന്ധ സ്ഥാപനങ്ങളും നാട്ടുകാർക്ക് ദുരിതമാണെന്നും അനയോജ്യമായ സ്ഥലമില്ലാത്തതാണ് പ്രശ്‌നമെന്നും ഡെപ്യൂട്ടി മേയർ എം.എൽ. റോസി. കുരിയച്ചിറ യുണൈറ്റഡ് ഡെവലപ്‌മെന്റ് അസോസിയേഷൻ (കുട) നടത്തിയ സൗജന്യ കുടിവെള്ള പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. കുട പ്രസിഡന്റ് ടി.ടി. ജോസ് അദ്ധ്യക്ഷനായി. സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ. തോമസ് വടക്കൂട്ട്, മാർ മാറി ശ്ലീഹാ പള്ളി വികാരി ഫാ. ഡെന്നി തലോക്കാരൻ, കോർപറേഷൻ കൗൺസിലർമാരായ സിന്ധു ആന്റോ ചാക്കോള, ആൻസി ജേക്കബ്, ലീല വർഗീസ്, നിമ്മി റപ്പായി, ഡോ. സി.കെ. ജോർജ്, അഡ്വ. എൻ.ഒ. ഈനാശു, ഡോ. ടോമി ഫ്രാൻസിസ്, ഇ.എ. ജോസഫ്, ഐജോ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.