p

ഗുരുവായൂർ: ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ പിറന്നാളായ ഇന്നത്തെ അഷ്ടമിരോഹിണി ആഘോഷങ്ങൾക്കായി ഗുരുപവനപുരി ഒരുങ്ങി. ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ദർശനത്തിന് സൗകര്യവുമൊരുക്കി. പൊതുവരി നിൽക്കുന്ന ഭക്തരുടെ ദർശനത്തിനാണ് മുൻഗണന. വി.ഐ.പി, സ്‌പെഷ്യൽ ദർശനങ്ങൾക്ക് രാവിലെ 6 മുതൽ നിയന്ത്രണമുണ്ട്. മുതിർന്ന പൗരൻമാർക്കുള്ള ദർശനം രാവിലെ 4 മുതൽ 5.30 വരെയും വൈകിട്ട് അഞ്ചുമുതൽ ആറു വരെയും മാത്രമാണ്. ഉച്ചയ്ക്കുശേഷം രണ്ടുവരെ ശയന പ്രദക്ഷിണം, ചുറ്റമ്പല പ്രദക്ഷിണം എന്നിവ അനുവദിക്കില്ല.

രാവിലെ ഏഴിനും ഉച്ചയ്ക്കു ശേഷം മൂന്നിനും നടക്കുന്ന കാഴ്ചശീവേലിക്കും രാത്രി വിളക്കെഴുന്നള്ളത്തിനും ഗുരുവായൂരപ്പന്റെ എഴുന്നെള്ളത്ത് വിശിഷ്ട സ്വർണക്കോലത്തിലാണ്. എല്ലാ ഭക്തർക്കും വിശേഷാൽ പ്രസാദ ഊട്ട് നൽകും. ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസം ഉൾപ്പെടെയുള്ള വിശേഷാൽ വിഭവങ്ങളാണ് വിളമ്പുക. രാവിലെ ഒമ്പതിന് പ്രസാദ ഊട്ട് ആരംഭിക്കും.

അഷ്ടമിരോഹിണിയുടെ പ്രധാന വഴിപാടായ നെയ്യപ്പം ഇന്ന് അത്താഴ പൂജയ്ക്ക് നിവേദിക്കും. 7.25 ലക്ഷം രൂപയുടെ അപ്പമാണ് തയ്യാറാക്കുന്നത്. 44,000 ത്തോളം നെയ്യപ്പമാണ് നിവേദിക്കുക. അത്താഴപ്പൂജയ്ക്കുശേഷം അപ്പം വിതരണം ചെയ്യും.

ഇ​ന്ന് ​ജ​ന്മാ​ഷ്ട​മി

തി​രു​വ​ന​ന്ത​പു​രം​;​ ​ശ്രീ​കൃ​ഷ്ണ​ന്റെ​ ​ജ​ന്മ​ദി​ന​മാ​യ​ ​അ​ഷ്ട​മി​ ​രോ​ഹി​ണി​ ​ഇ​ന്ന് ​ആ​ഘോ​ഷി​ക്കും.
ചി​ങ്ങ​മാ​സ​ത്തി​ൽ​ ​കൃ​ഷ്ണ​പ​ക്ഷ​ത്തി​ലെ​ ​അ​ഷ്ട​മി​ ​തി​ഥി​ ​വ​രു​ന്ന​ ​രോ​ഹി​ണി​ ​ന​ക്ഷ​ത്ര​ദി​വ​സ​മാ​ണ് ​ജ​ന്മാ​ഷ്ട​മി​ .​ ​ശ്രീ​കൃ​ഷ്ണ​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​മ​ഹാ​വി​ഷ്‌​ണു​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​പ്ര​ത്യേ​ക​ ​പൂ​ജ​ക​ളും​ ​വ​ഴി​പാ​ടു​ക​ളും​ ​ഇ​ന്നു​ണ്ടാ​കും.​ ​ഉ​റി​യ​ടി​ ,​ ​ഘോ​ഷ​യാ​ത്ര​ ​എ​ന്നി​വ​യും​ ​ന​ട​ക്കും.​ ​ഗു​രു​വാ​യൂ​ർ,​ ​ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി​ ​ക്ഷേ​ത്രം,​ ​ആ​റ​ന്മു​ള​ ​പാ​ർ​ത്ഥ​സാ​ര​ഥി​ ​തു​ട​ങ്ങി​യ​ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​ഇ​ന്ന് ​വ​ലി​യ​ ​ഭ​ക്ത​ജ​ന​തി​ര​ക്കു​ണ്ടാ​കും.​പാ​ർ​ത്ഥ​സാ​ര​ഥി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​പ്ര​സി​ദ്ധ​മാ​യ​ ​അ​ഷ്ട​മി​രോ​ഹി​ണി​ ​വ​ള്ള​സ​ദ്യ​ ​ഇ​ന്നാ​ണ്.​ ​ജ​ന്മാ​ഷ്ട​മി​ ​ദി​വ​സം​ ​അ​ർ​ദ്ധ​രാ​ത്രി​യാ​ണ് ​ശ്രീ​കൃ​ഷ്ണ​ൻ​ ​പി​റ​ന്ന​ത്.​അ​തി​നാ​ൽ​ ​അ​ഷ്ട​മി​രോ​ഹി​ണി​ ​ദി​വ​സം​ ​അ​ർ​ദ്ധ​രാ​ത്രി​ ​ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​വി​ശേ​ഷാ​ൽ​ ​പൂ​ജ​ക​ളും​ ​പ്രാ​ർ​ത്ഥ​ന​യും​ ​ന​ട​ക്കും.​ബാ​ല​ഗോ​കു​ല​ത്തി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​പ​തി​നാ​യി​ര​ത്തോ​ളം​ ​ശോ​ഭാ​യാ​ത്ര​ക​ൾ​ ​സം​സ്ഥാ​ന​ത്ത് ​ന​ട​ക്കും.

​ ​ഗ​വ.​ ​ആ​ശു​പ​ത്രി​ക​ളു​ടെ​ ​വി​ക​സ​നം:
69.35​ ​കോ​ടി​യു​ടെ
പ​ദ്ധ​തി​ക​ൾ​ക്ക് ​അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​ആ​രോ​ഗ്യ​ ​രം​ഗ​ത്ത് ​കൂ​ടു​ത​ൽ​ ​സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ​ ​ദേ​ശീ​യ​ ​ആ​രോ​ഗ്യ​ ​ദൗ​ത്യം​ ​മു​ഖേ​ന​ ​ന​ട​പ്പാ​ക്കു​ന്ന​ 2024​-25​ലെ​ ​വാ​ർ​ഷി​ക​ ​പ​ദ്ധ​തി​ക​ൾ​ക്ക് 69.35​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​നി​ർ​മ്മാ​ണ​ ​അ​നു​മ​തി.​ 60​ ​ശ​ത​മാ​നം​ ​കേ​ന്ദ്ര​ ​ഫ​ണ്ടും​ 40​ ​ശ​ത​മാ​നം​ ​സം​സ്ഥാ​ന​ ​ഫ​ണ്ടും
ഉ​പ​യോ​ഗി​ച്ചു​ള്ള​താ​ണ് ​പ​ദ്ധ​തി​ക​ളെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​അ​റി​യി​ച്ചു.
29​ ​ആ​രോ​ഗ്യ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ​അം​ഗീ​കാ​രം​ ​ന​ൽ​കി​യ​ത്.​ ​കോ​ട്ട​യം​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ 50​ ​കി​ട​ക്ക​ക​ളു​ള്ള​ ​മാ​തൃ​ ​ശി​ശു​ ​മ​ന്ദി​രം​ ​പ​ണി​യു​ന്ന​തി​നാ​യി​ 6.16​ ​കോ​ടി​യും,​ ​കൊ​ല്ലം,​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​ക​ളി​ൽ​ ​ഓ​രോ​ ​വെ​യ​ർ​ഹൗ​സു​ക​ൾ​ ​നി​ർ​മ്മി​ക്കു​ന്ന​തി​ന് 4.70​ ​കോ​ടി​യും​ ​വീ​തം​ ​വ​ക​യി​രു​ത്തി.​ ​കാ​സ​ർ​കോ​ട് ​ടാ​റ്റ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പു​തി​യ​ ​ഒ​പി,​ ​ഐ​പി​ ​കെ​ട്ടി​ടം​ ​പ​ണി​യു​ന്ന​തി​ന് 4.5​ ​കോ​ടി,​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ൽ​ ​സ്‌​കി​ൽ​ ​ലാ​ബ്,​ ​ട്രെ​യി​നിം​ഗ് ​സെ​ന്റ​ർ​ ​എ​ന്നി​വ​യ്ക്കാ​യി​ 3.33​ ​കോ​ടി,​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ൽ​ ​പ​ള്ളു​രു​ത്തി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​ഒ.​പി​ ​ബ്ലോ​ക്ക്,​ ​കാ​ഷ്വാ​ലി​റ്റി​ ​എ​ന്നി​വ​ ​ന​വീ​ക​രി​ക്കാ​ൻ​ 3.87​ ​കോ​ടി​ .
പ​ത്ത​നം​തി​ട്ട​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ഡ​യ​ഗ്‌​നോ​സ്റ്റി​ക് ​ബ്ലോ​ക്ക് ​ശ​ക്തി​പ്പെ​ടു​ത്താ​ൻ​ 3​ ​കോ​ടി,​ ​ഇ​ടു​ക്കി​ ​ഇ​ട​മ​ല​ക്കു​ടി​ ​സ്റ്റാ​ഫ് ​ക്വാ​ർ​ട്ടേ​ഴ്സ് ​നി​ർ​മ്മാ​ണ​ത്തി​ന് 1.70​ ​കോ​ടി,​ ​ഇ​ടു​ക്കി​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​ ​ഗൈ​ന​ക്കോ​ള​ജി​ ​വി​ഭാ​ഗം​ ​ശ​ക്തി​പ്പെ​ടു​ത്താ​ൻ​ 3​ ​കോ​ടി,​ ​മ​ല​പ്പു​റം​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പീ​ഡി​യാ​ട്രി​ക് ​വാ​ർ​ഡ്,​ ​വ​യ​നാ​ട് ​വൈ​ത്തി​രി​ ​ആ​ശു​പ​ത്രി​യി​ൽ​ ​ഐ​പി​ ​ബ്ലോ​ക്ക് ​ശ​ക്തി​പ്പെ​ടു​ത്താ​ൻ​ 1.50​ ​കോ​ടി,​ ​ഗൈ​ന​ക് ​പോ​സ്റ്റ് ​ഓ​പ്പ​റേ​റ്റീ​വ് ​വാ​ർ​ഡ് 2.09​ ​കോ​ടി,​ ​ക​ണ്ണൂ​ർ​ ​പ​ഴ​യ​ങ്ങാ​ടി​ ​ആ​ശു​പ​ത്രി​യി​ൽ​ ​കാ​ഷ്വാ​ലി​റ്റി​ ​ബ്ലോ​ക്കി​ന് 2.10​ ​കോ​ടി,​ ​കാ​സ​ർ​കോ​ട് ​കാ​ഞ്ഞ​ങ്ങാ​ട് ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യ​റ്റ​ർ​ ​ന​വീ​ക​രി​ക്കു​ന്ന​തി​ന് 3.11​ ​കോ​ടി​ ​എ​ന്നി​ങ്ങ​നേ​യും​ ​അം​ഗീ​കാ​രം​ ​ന​ൽ​കി.