c
നെല്ല് ഉത്പ്പാദന മേഖലയിലുണ്ടാകുന്ന തകർച്ചയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി കേരള കർഷക സംഘം ജില്ലാ കമ്മിറ്റി നടത്തിയ ശിൽപ്പശാല സംഘം സംസ്ഥാന ജോ. സെക്രട്ടറി എ.സി. മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ് : കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി നെല്ല് ഉത്പ്പാദന മേഖലയിലുണ്ടാകുന്ന തകർച്ചയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാര മാർഗങ്ങൾ ആരായുന്നതിനും കേരള കർഷക സംഘം ജില്ലാ കമ്മിറ്റി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. കേരള കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി. മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. ജിജു പി. അലക്‌സ്, പി.ആർ. വർഗീസ്, എ.എസ്. കുട്ടി, സെബി ജോസഫ് പെല്ലിശ്ശേരി, കെ.എസ്. മോഹൻദാസ്. എ.ആർ. അനൂപ്, ഡോ. സി. ജോർജ് തോമാസ്, ഡോ. പി. പ്രമീള, ഡോ. റോസ്‌മേരി ഫ്രാൻസീസ്, ഡോ. ബെറിൻ പത്രോസ്, ഡോ. വി.ജി. സുനിൽ, ഡോ. എ. പ്രേമ, പ്രൊഫ. പി.കെ. സുരേഷ്, ആർ. ഷേർലി എന്നിവർ പ്രസംഗിച്ചു.