1

തൃശൂർ: പട്ടികജാതി സംവരണം അട്ടിമറിച്ച് സംസ്ഥാനത്ത് നടന്ന താത്കാലിക അദ്ധ്യാപക നിയമനങ്ങൾ റദ്ദാക്കണമെന്നും എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് വഴി നിയമനം നടത്തണമെന്നും ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് അദ്ധ്യാപക തസ്തികളിലേക്ക് പി.ടി.എകൾ വഴി യാതൊരു മാനദണ്ഡവും പാലിക്കാതെ നിയമനം നടത്തിയിരിക്കുകയയാണ്. സംവരണചട്ടം പാലിക്കാതെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിൽ 7000ൽ അധികം അദ്ധ്യാപകരെയാണ് നിയമിച്ചിട്ടുള്ളത്. യോഗ്യരായ പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ഞ്ചേുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു സർക്കാർ സ്‌കൂൾ പോലും യോഗ്യരായവരുടെ പട്ടിക ആവശ്യപ്പെട്ടിട്ടില്ലെന്നും ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.